കളിപ്പാടത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം; കൊച്ചിയില്‍ ജിദ്ദ യാത്രക്കാരന്‍ പിടിയില്‍

നെടുമ്പാശ്ശേരി-കളിപ്പാട്ടത്തിലും മറ്റും ഒളിപ്പിച്ച് കൊണ്ടുവന്ന 60 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. ജിദ്ദയില്‍നിന്നും ക്വാലാലംപൂരില്‍നിന്നും വന്ന യാത്രക്കാരാണ് പടിയിലായത്.  
ക്വാലാലംപൂരില്‍നിന്നു വന്ന മലേഷ്യന്‍ സ്വദേശിയില്‍നിന്ന് 999 ഗ്രാം വരുന്ന രണ്ട് ഗോള്‍ഡ് ചെയിനുകളാണ് പിടിച്ചെടുത്തത്.
ജിദ്ദയില്‍നിന്ന് വന്ന മറ്റൊരു യാത്രക്കാരനില്‍നിന്ന് 140 ഗ്രാം വരുന്ന ഏഴര ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ആറ് കഷണങ്ങളാക്കിയാണ് കളിപ്പാട്ടത്തിനുള്ളിലൊളിപ്പിച്ചത് .

 

Latest News