തലശ്ശേരി- എട്ട് വയസ്സുകാരിയെ ലൈംഗികമായി നിരവധി തവണ പീഡിപ്പിച്ച കേസിലെ പ്രതിയെ 53 വര്‍ഷം തടവിനും 120000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കോളയാട് കണിയാന്‍പടി സ്വദേശി പ്രകാശനെ(52)യാണ് തലശ്ശേരി ഫാസ്റ്റാട്രക്ക് സ്പെഷല്‍ കോടതി ജഡ്ജ് ട്വിറ്റി ജോസ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒന്നേകാല്‍ വര്‍ഷം അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുിഭവിച്ചാല്‍ മതിയെന്ന കോടതി വിധിയുടെ ആനുകൂല്യത്തില്‍ 25 വര്‍ഷമായിരിക്കും തടവുശിക്ഷ.
2019- 2022 കാലഘട്ടത്തില്‍ പ്രതിയുടെ സ്വന്തം വീട്ടില്‍ വെച്ച് കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പ്രൊസിക്യൂഷന്‍ കേസ്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായിരുന്നു. പേരാവൂര്‍ സി. ഐ ആയിരുന്ന പി. ബി സജീവാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രൊസിക്യൂട്ടര്‍ പി. എം ഭാസുരിയാണ് ഹാജരായത്.






