Sorry, you need to enable JavaScript to visit this website.

റമദാനില്‍ അല്‍ അഖ്‌സയില്‍ നമസ്‌കാരം; സുരക്ഷാ പരിധിയുണ്ടാകുമെന്ന് നെതന്യാഹു

തെല്‍അവീവ്-റമദാനില്‍ ജറൂസലേമിലെ അല്‍അഖ്‌സ മസ്ജിദില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്ന കാര്യത്തില്‍ 'സന്തുലിതമായ തീരുമാനമാണ്' താന്‍ എടുത്തതെന്നും എന്നാല്‍ സുരക്ഷാ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവേശനം പരിമിതപ്പെടുത്തുമെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
അല്‍അഖ്‌സയിലേക്ക് ഇസ്രായില്‍ മുസ്ലിംകള്‍ക്ക് പ്രവേശനം തടയാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിനാണ് നെതന്യാഹുവിന്റെ ഓഫീസ് മറുപടി നല്‍കിയത്.  പ്രൊഫഷണലുകള്‍ നിര്‍ണ്ണയിക്കുന്ന സുരക്ഷാ നിബന്ധനകള്‍ക്കനുസൃതമായി ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നതിന് പ്രധാനമന്ത്രി സമതുലിതമായ തീരുമാനമെടുത്തുവെന്നാണ് മറുപടി. എന്നാല്‍ കൂടുതല്‍  വിശദാംശങ്ങളൊന്നും നല്‍കിയില്ല.
യഹൂദമതത്തിലും വിശുദ്ധമായ  കോമ്പൗണ്ടിന്റെ ഭാഗമായ സ്ഥലത്ത് അക്രമം പൊട്ടിപ്പുറപ്പെടാതിരിക്കാനെന്ന പേരില്‍ പ്രായവും മറ്റും നോക്കിയാണ് ഇസ്രായില്‍ പ്രവേശനം അനുവദിച്ചിരുന്നത്. ഇസ്രായില്‍ പലപ്പോഴും പരിധി നിശ്ചയിക്കുന്നത് സംഘര്‍ഷത്തില്‍ എത്തിക്കാറുമുണ്ട്.

 

Latest News