റിയാദ്- സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിലെ ഡ്രൈവർമാരുടെ കൂട്ടായ്മയായ ബെസ്റ്റ് വേ ഡ്രൈവേഴ്‌സ് കൂട്ടായ്മ എട്ടാം വാർഷികം വിവിധ കലാപരിപാടികളോടെ മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. എഴുത്തുകാരനും കഥാകൃത്തുമായ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിഹാസ് പാനൂരിന്റെ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് മുഖ്യ പ്രഭാഷണം നടത്തി. ഷാനവാസ് വെമ്പിളി, സലീം ആർത്തി,
പുഷ്പരാജൻ, നാസ്സർ ലേസ്, ഷംനാദ് കരുനാഗപ്പള്ളി, വിജയൻ നെയ്യാറ്റിൻകര, രഹ്മാൻ മുനമ്പത്ത്, ഷിബു ഉസ്മാൻ,റാഫി പാങ്ങോട്,ഷാജി മഠത്തിൽ, ജയൻ കൊടുങ്ങല്ലൂർ, ലത്തീഫ് തെച്ചി, രാധൻ പാലത്ത്, ഷാജി കോട്ടയം,ഷെമീർ ബിച്ചു,അഹമ്മദ് കുദുസ്, ജിജോ കണ്ണൂർ,അബ്ദുൽ ഹഖ്, ഫിറോസ്, മുസ്തഫ നെല്ലിക്കാപറമ്പ് എന്നിവർ നേതൃത്വം നൽകി. ബെസ്റ്റ് വെ സെക്രട്ടറി ഷാഫി സ്വാഗതവുംഹസ്സൻ പന്മന നന്ദിയും പറഞ്ഞു.






