റിയാദ് സ്മാർട്ട് വേ സഹായഹസ്തം കൂട്ടായ്മ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


റിയാദ് - സ്മാർട്ട് വേ സഹായഹസ്തം കൂട്ടായ്മയും ഷിഫ അൽ ജസീറ പോളി ക്ലിനിക്കും സംയുക്തമായി മെഡിക്കൽ ക്യാമ്പും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചു. 

രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്ന് വരെ റിയാദിലെ മലാസ് ചെറീസ് ഹോട്ടൽ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിലേക്ക് റിയാദിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി ആളുകൾ പരിശോധനക്കായി എത്തി. 

സാംസ്‌കാരിക സമ്മേളനത്തിൽ കൂട്ടായ്മ പ്രസിഡന്റ് ഫക്രുദ്ദീൻ കാപ്പ് അധ്യക്ഷത വഹിച്ചു. 

സ്മാർട്ട് വേ സഹായഹസ്തം കൂട്ടായ്മ റിയാദിലും, അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് നാട്ടിലും ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷാധികാരി റാഫി കൊയിലാണ്ടി സംസാരിച്ചു.

റിയാദിലെ സാമൂഹിക പ്രവർത്തകൻ സിദ്ദിഖ് തുവ്വൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

റിയാദിലെ നാഷണൽ ഗാർഡ് ഹോസ്പിറ്റലിലെ ഡോ. അബ്ദുൽ അസീസ് ജീവിതശൈലി രോഗങ്ങളെ കുറിച്ച് ക്ലാസ് എടുത്തു. സദസ്സിൽ നിന്നും ആരോഗ്യ സംബന്ധമായ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ഷിഫ അൽ ജസീറ പോളി ക്ലിനിക് സൂപ്പർവൈസർ അബ്ദുൽ അസീസ് കോഡൂർ, ജീവൻ ടി.വി സൗദി ബ്യൂറോ ചീഫ് ഷംനാദ് കരുനാഗപ്പള്ളി,   സാമൂഹിക പ്രവർത്തകൻ നാസർ ലൈസ് എന്നിവർ  ആശംസാ പ്രസംഗം നടത്തി. 
ജനറൽ സെക്രട്ടറി ഹനീഫ പുത്തനത്താണി സ്വാഗതവും ട്രഷറർ റഷീദ് കോട്ടക്കൽ നന്ദിയും പറഞ്ഞു.
 

Tags

Latest News