കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ആലപ്പുഴ - ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ചേര്‍ത്തല വെട്ടക്കല്‍ വീട്ടില്‍ പ്രജീപിന്റെ മകള്‍ ആതിര പ്രദേീപ് (32) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് രാവിലെ നടു റോഡില്‍ ഭര്‍ത്താവ് കടക്കരപ്പള്ളി വട്ടക്കര ശ്യാം ജി ചന്ദ്രന്‍ (36) ആതിരയെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ആക്രമണത്തിനിടെ ഭര്‍ത്താവിനും പൊള്ളലേറ്റു. രണ്ട് പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആതിര മരണത്തിന് കീഴടങ്ങുകയായിരുന്നു. 

 

Latest News