Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പീപ്പിൾസ് ഫൗണ്ടേഷൻ ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു

പീപ്പിൾസ് ഫൗണ്ടേഷൻ ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളുടെ വിതരണം  സെക്രട്ടറി അയ്യൂബ് തിരൂർ എസ്.ഐ.ഒ  ജി.ഐ.ഒ സംസ്ഥാന ഭാരവാഹികൾക്ക് നൽകി നിർവ്വഹിക്കുന്നു

കോഴിക്കോട് - പീപ്പിൾസ് ഫൗണ്ടേഷൻ, ബൈത്തുസ്സകാത്ത് കേരളയുടെ സഹകരണത്തോടെ നൽകി വരുന്ന  ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. എസ്.ഐ.ഒ,  ജി.ഐ.ഒ സംസ്ഥാന ഭാരവാഹികൾക്ക് നൽകി പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി അയ്യൂബ് തിരൂർ വിതരണോദ്ഘാടനം  നിർവ്വഹിച്ചു. സോഷ്യൽ സ്റ്റഡീസ്, ലീഗൽ, മീഡിയ, മാനേജ്‌മെന്റ്, പ്യുവർ സയൻസ് എന്നീ മേഖലയിലാണ് പ്രധാനമായും സ്‌കോളർഷിപ്പുകൾ നൽകി വരുന്നത്.

പീപ്പിൾസ് ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ടാലന്റ് എക്‌സാമിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്കും, ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുത്ത വിദ്യാർത്ഥികളും ഉൾപ്പെടെ 40 വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തത്. ഇതോടെ 2023-24 അധ്യയന വർഷം ആകെ 180 സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യുകയുണ്ടായി. 

കോഴിക്കോട് വിദ്യാർഥി ഭവനം ഹാളിൽ നടന്ന വിതരണ പരിപാടിയിൽ പീപ്പിൾസ് ഫൗണ്ടേഷൻ പ്രൊജക്റ്റ് ഡയറക്ടർ അബ്ദുൽ റഹീം കെ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹമീദ് സാലിം വിദ്യാർത്ഥികളുമായി സംവദിച്ചു. ബൈത്തുസ്സകാത്ത് കേരള എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹബീബ് സി.പി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി നിയാസ് വേളം, ജി.ഐ.ഒ സംസ്ഥാന സമിതി അംഗം മുബഷിറ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രൊജക്റ്റ് ഡയറക്ടർ റമീം സി, അൻഷഹൻ എന്നിവർ നേതൃത്വം നൽകി  

 

Latest News