Sorry, you need to enable JavaScript to visit this website.

ഇ.വി ചാർജിംഗ് സ്റ്റേഷൻ നിയമ ലംഘനം, മക്കയിൽ പിഴ ചുമത്താൻ തുടങ്ങി

മക്ക - ഇലക്ട്രിക് വെഹിക്കളിൽ ചാർജിംഗ് ലൊക്കേഷനുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളിൽ നഗരസഭാ നിയമ ലംഘനങ്ങൾക്കുള്ള പരിഷ്‌കരിച്ച പിഴകൾ അടങ്ങിയ പട്ടിക പ്രകാരം മക്ക നഗരസഭ പിഴ ചുമത്താൻ തുടങ്ങി. ഇലക്ട്രിക് വെഹിക്കളിൽ ചാർജിംഗ് ലൊക്കേഷനുകളുമായി ബന്ധപ്പെട്ട ഏതാനും സാങ്കേതിക വ്യവസ്ഥകൾ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. 
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയും ജീവിത ഗുണനിലവാരം ഉയർത്തുകയും ചെയ്യുന്ന നിലക്ക് പരിസ്ഥിതി മലിനീകരണം പരിമിതപ്പെടുത്തുന്ന ശുദ്ധമായ ഊർജ സ്രോതസ്സുകൾ ഉപയോഗിക്കാനും പരിസ്ഥിതിയും നിലവിലെ ഊർജ സ്രോതസ്സുകളും സംരക്ഷിക്കാനും പരമ്പരാഗത ഊർജ ഉപയോഗം കുറക്കാനുമുള്ള ആഗോള പ്രവണതയുടെയും ജനകീയതയും ഉപയോഗവും വർധിച്ചുവരുന്ന ഇലക്ട്രിക് കാറുകൾ വികസിപ്പിക്കാൻ നിരവധി അന്താരാഷ്ട്ര കാർ കമ്പനികൾ നീക്കങ്ങൾ നടത്തുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് ലൊക്കേഷനുകളുമായി ബന്ധപ്പെട്ട ടെക്‌നിക്കൽ വ്യവസ്ഥകൾ മന്ത്രാലയം പ്രഖ്യാപിച്ചത്. 
ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് ലൊക്കേഷനുകളുമായി ബന്ധപ്പെട്ട ആറു നിയമ ലംഘനങ്ങളാണ് നിർണയിച്ചിരിക്കുന്നത്. ഈ നിയമ ലംഘനങ്ങളിൽ പിഴ ചുമത്തുന്നതിനു മുമ്പായി നിയമ ലംഘനം അവസാനിപ്പിച്ച് പദവി ശരിയാക്കാൻ ഉടമകൾക്ക് പതിനാലു ദിവസത്തെ സാവകാശം നൽകും. ഇതിനകം നിയമ ലംഘനം അവസാനിപ്പിക്കാത്ത പക്ഷം പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും. നിയമങ്ങൾ നടപ്പാക്കാനും സുരക്ഷിത രീതിയിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സേവനം ജനങ്ങൾക്ക് ലഭ്യമാക്കാനും ദൃശ്യവികലത സൃഷ്ടിക്കുകയോ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുകയോ ചെയ്യുന്ന എല്ലാം നീക്കം ചെയ്യാനും ഉയർന്ന ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുന്നത് ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് മക്ക നഗരസഭ പറഞ്ഞു.
 

Latest News