Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാക്കിസ്ഥാനിൽ ഗുണ്ടാ നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

ലാഹോർ- പാക്കിസ്ഥാൻ അധോലോകത്തിലെ പ്രമുഖനും ചരക്ക് ഗതാഗത ശൃംഖലയുടെ ഉടമയുമായ അമീർ ബാലജ് ടിപ്പു വെടിയേറ്റ് കൊല്ലപ്പെട്ടു.  ഫെബ്രുവരി 18 ന് ചുങ് ഏരിയയിൽ ഒരു വിവാഹ ചടങ്ങിനിടെ അജ്ഞാതരുടെ വെടിയേൽക്കുകയായിരുന്നു. 2010ൽ അല്ലാമ ഇഖ്ബാൽ വിമാനത്താവളത്തിൽ വെച്ച് ഇദ്ദേഹം മാരകമായ ആക്രമണത്തിന് ഇരയായിരുന്നു. ബാലജ് ടിപ്പു കൊല്ലപ്പെട്ട സംഭവത്തിൽ മറ്റു രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയും കൊല്ലപ്പെട്ടു. പരിക്കേറ്റ ബാലാജിനെ ജിന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അമീർ ബലാജ് ടിപ്പു, ലാഹോറിലെ അധോലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു.
 

Latest News