Sorry, you need to enable JavaScript to visit this website.

യെമൻ സൈനിക ഉദ്യോഗസ്ഥൻ കയ്‌റോയിൽ കൊല്ലപ്പെട്ടു

ഹസൻ അൽഉബൈദി

കയ്റോ - മുതിർന്ന യെമനി സൈനിക ഉദ്യോഗസ്ഥൻ കയ്‌റോയിൽ താമസസ്ഥലത്ത് കൊല്ലപ്പെട്ടു. യെമൻ പ്രതിരോധ മന്ത്രാലയത്തിലെ സൈനിക വ്യവസായവൽക്കരണ വകുപ്പ് മേധാവി മേജർ ജനറൽ ഹസൻ ബിൻ ജലാൽ അൽഉബൈദിയാണ് കയ്‌റോയിലെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ടത്. ഈജിപ്തിലെ ബന്ധപ്പെട്ട വകുപ്പുകളുമായി ആശയവിനിമയം നടത്താനും വധത്തെ കുറിച്ച സത്യാവസ്ഥ കണ്ടെത്തുന്നതിന് അന്വേഷണങ്ങൾ ഫോളോ-അപ്പ് ചെയ്യാനും വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കയ്‌റോ യെമൻ എംബസി പ്രസ്താവനയിൽ പറഞ്ഞു. 
മുൻ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിന്റെ കാലത്ത് ജലാൽ 1, ജലാൽ 2, ജലാൽ 3 എന്നീ പേരുകളിൽ അറിയപ്പെടുന്ന കവചിത വാഹനങ്ങൾ യെമൻ സൈന്യത്തിനു വേണ്ടി ആദ്യമായി നിർമിക്കാൻ തുടങ്ങിയത് മേജർ ജനറൽ ഹസൻ ബിൻ ജലാൽ അൽഉബൈദി ആയിരുന്നു. അലി അബ്ദുല്ല സ്വാലിഹിന്റെ പുത്രൻ അഹ്മദ് അലി സ്വാലിഹുമായും ഇദ്ദേഹത്തിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. 

Latest News