ആലപ്പുഴ. ഹാശിമിയ്യ : ദമാം, ജുബൈൽ കമ്മറ്റികൾ രൂപീകരിച്ചു

ദമാം -ആലപ്പുഴ ജാമിഅ ഹാശിമിയ്യ ദമാം, ജുബൈൽ കമ്മറ്റികൾ രൂപീകരിച്ചു. 
ദമാം തൂക്ബാ ഐസിഎഫ് സെന്ററിൽ ചേർന്ന യോഗത്തിൽ വി.മൻസൂർ മഹ്ളരി  കുരീപള്ളി അദ്ധ്യക്ഷത വഹിച്ചു. എം. എസ്. നിസാറുദ്ധീൻ ഹാജി  കിഴക്കുംഭാഗം ഉദ്ഘാടനം ചെയ്തു. ഹാശിമിയ്യ ജനറൽ സെക്രട്ടറി പി കെ ബാദ്ഷ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. അൻസാറുദ്ധീൻ  ഹാജി , ഉസ്മാൻ കല്ലായി ,അബ്ദുൽ ലത്തീഫ് ഫൈസി, കെ. എ. ഉബൈദുള്ള അഹ്സനി പ്രസംഗിച്ചു.
 ഭാരവാഹികളായി  അബ്ദുൽ റഹീം  മഹ്ളരി ,എം.എസ്. നിസാർ ഹാജി കിഴക്കുംഭാഗം , വി. മൻസൂർ മഹ്ളരി , ,(രക്ഷാധികാരികൾ) സഈദ് മുസ്‌ലിയാർ  വീയപുരം (പ്രസിഡന്റ്) ഉബൈദുള്ള  അഹ്സനി ചന്തിരൂർ  (വൈസ് പ്രസിഡന്റ് ) ഉസ്മാൻ കല്ലായി (ജനറൽ സെക്രട്ടറി) ഫൈസൽ  ഹാശിമി , നിസാം പെരുന്തൽമണ്ണ (സെക്രട്ടറിമാർ)അൻസാറുദ്ധീൻ  ഹാജി കൊല്ലം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
അൽ ജുബൈൽ മണപ്പള്ളി ഹൗസിൽ ചേർന്ന യോഗത്തിൽ എ ഇമാമുദ്ദീൻ നിസാമി അദ്ധ്യക്ഷത വഹിച്ചു. എ അബ്ദുൽകരീം അൽഖാസിമി ഇരിങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. ഹാശിമിയ്യ ജനറൽ സെക്രട്ടറി പി കെ ബാദ്ഷ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. എച് നൂറുദ്ദീൻ മഹ്ളരി, അബൂബക്കർ മദനി, പ്രസംഗിച്ചു. അൽ ജൂബൈൽ ഹാഷിമിയ്യ കമ്മറ്റി ഭാരവാഹികളായി  എ ഇമാമുദ്ദീൻ നിസാമി, ഉമർ സഖാഫി, ഷാജി മണപ്പള്ളി, അഷ്റഫ് സഖാഫി,(രക്ഷാധികാരികൾ) ഹാഫിൾ ബഷീർ സുഹ്രി (പ്രസിഡന്റ്) ഷാജഹാൻ ആറാട്ടുപുഴ, അഷ്റഫ് മണപ്പള്ളി (വൈസ് പ്രസിഡന്റുമാർ) നിസാമുദ്ദീൻ കിളികൊല്ലൂർ(ജനറൽ സെക്രട്ടറി) അബി അഷ്റഫ്, അസ്ലം ബീമാപള്ളി,(സെക്രട്ടറിമാർ) ബൈജൂ പള്ളിമുക്ക് (ട്രഷറർ) സിദ്ദീഖ് അസ്ലമി (കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

Tags

Latest News