ഏഴംകുളം തൂക്കത്തിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവത്തില്‍ കേസെടുത്ത് പോലീസ്

പത്തനംതിട്ട - ഏഴംകുളം ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവത്തില്‍ അടൂര്‍ പോലീസ് സ്വമേധയാ കേസെടുത്തു. തൂക്കത്തിന് കുഞ്ഞിനെയെടുത്തു പൊങ്ങിയ സിനുവിനെ പ്രതിയാക്കിയാണ് കേസെടു ത്തിട്ടുള്ളത്. ഇയാള്‍ക്ക് പറ്റിയ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. ഏഴംകുളംതൂക്കം വഴിപാടിനിടെ മുകളില്‍ നിന്ന് താഴേക്കുവീണ് പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്. പത്തനംതിട്ടയിലെ ഏറെ പ്രശസ്തമായ ക്ഷേത്രമാണ് ഏഴംകുളം ദേവീ ക്ഷേത്രം.ക്ഷേത്രത്തില്‍ കഴിഞ്ഞ രാത്രിയാണ് ഗരുഡന്‍ തൂക്കം വഴിപാട് നടന്നത്. കുട്ടിയക്കം മറ്റ് ആളുകളും ഗരുഡന്‍ തൂക്കത്തില്‍ ഉണ്ടായിരുന്നു. ഇതിനിടെ കുഞ്ഞ് കെട്ടഴിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. പത്തനാപുരം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് അപകടത്തില്‍പ്പെട്ടത്.കുട്ടിയുടെ കൈക്ക് പൊട്ടലുണ്ട്. കുഞ്ഞ് അടൂരിലെ സ്വകാര്യ ആശുപത്രിയിലാണിപ്പോള്‍.

 

 

Latest News