തര്‍ക്കത്തിനിടെ പട്ടിക കൊണ്ട് മകനെ അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അച്ഛന്‍ അറസ്റ്റിലായി

തൃശൂര്‍ -  മദ്യപിച്ച് ഉണ്ടായ തര്‍ക്കത്തിനിടെ മകനെ പട്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍  അച്ഛന്‍ അറസ്റ്റിലായി. വള്ളിവട്ടം ബ്രാലത്ത് ആലപ്പുഴ വീട്ടില്‍ ബൈജു (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബൈജുവിന്റെ അച്ഛന്‍ ബാബു (59) വിനെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ മാസം 10 നായിരുന്നു സംഭവം. മദ്യപിച്ച് എത്തിയ ബൈജുവും ബാബുവും തമ്മില്‍ വീട്ടില്‍ വെച്ച് തര്‍ക്കത്തിലാവുകയും അച്ഛന്‍ മകനെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ബൈജുവിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കില്ലും പരിക്ക് ഗുരുതര ആയതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ഐ സി യുവില്‍ ചികിത്സയിലിരിക്കെയാണ് ബൈജു മരിച്ചത്.

 

Latest News