രണ്ട് വയസ്സുകാരിയെ വാഹനത്തില്‍ തട്ടിക്കൊണ്ടു പോകുന്നത് കണ്ടെന്ന് പറഞ്ഞ് മറ്റൊരു കുടുംബം പോലീസ് സ്‌റ്റേഷനില്‍, ആകെ ദുരൂഹത

തിരുവനന്തപുരം - അന്യ സംസ്ഥാനക്കാരായ ദമ്പതികളുടെ രണ്ടു വായസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ആകെ ദുരൂഹത. സംഭവം നടന്ന് 12 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെ കുട്ടിയെ വാഹനത്തില്‍ കൊണ്ടുപോകുന്നത് കണ്ടതായി സംശയം ഉന്നയിച്ച് ഈഞ്ചയ്ക്കലിലുള്ള കുടുംബം പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഇവരില്‍ നിന്ന് ചില നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി സൂചനയുണ്ട്. ഈ കുടുംബം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഇവരുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. കുട്ടയക്കും വേണ്ടി തിരുവനന്തപുരത്തും സമീപ ജില്ലകളിലും പോലീസ് അരിച്ചു പെറുക്കുന്നതിനിടെയാണ് ഈ വിവരം ലഭിച്ചത്.
ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ് -റബീന ദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് തട്ടിക്കൊണ്ടുപോയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ എടുത്തുകൊണ്ടുപോയി എന്നാണ് സഹോദരന്റെ ആദ്യമൊഴി. എന്നാല്‍ പിന്നീട് അമ്മയുടെ കരച്ചില്‍ കേട്ടാണ് താന്‍ എഴുന്നേറ്റതെന്നും വാഹനം കണ്ടിട്ടില്ലെന്നും പറഞ്ഞ സഹോദരന്‍, ഇളയ സഹോദരന്‍ പറഞ്ഞതാണ് ഇക്കാര്യമെന്നും തിരുത്തി പറഞ്ഞു. കാണാതായ കുട്ടിയുടെ കുടുംബത്തിന്റെ പരസ്പര വിരുദ്ധമായ മൊഴികളാണ് പോലീസിനെ കുഴക്കുന്നത്.

 

Latest News