കൊല്‍ക്കത്ത - ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കില്‍ സീത എന്ന പെണ്‍സിംഹത്തെ അക്ബര്‍ എന്ന ആണ്‍സിംഹത്തോടൊപ്പം കൂട്ടില്‍ പാര്‍പ്പിച്ചതിനെരെ വി എച്ച് പി പ്രദേശിക നേതൃത്വം നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് ദേശീയ നേതൃത്വം രംഗത്തെത്തി. പശ്ചിമ ബംഗാള്‍ പ്രീണന രാഷ്ട്രീയത്തിന്റെ കേന്ദ്രമായെന്ന് വി എച്ച് പി കുറ്റപ്പെടുത്തി. സിംഹങ്ങള്‍ക്ക് സീതയെന്നും അക്ബറെന്നും പേര് നല്‍കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും വി എച്ച് പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. ഉത്സവങ്ങള്‍ സംഘടിപ്പിക്കാനും വിശ്വാസത്തിന്റെ കേന്ദ്രങ്ങള്‍ സംരക്ഷിക്കാനും ഹൈക്കോടതിയില്‍ പോകേണ്ട സാഹചര്യമാണെന്നും വി എച്ച് പി ആരോപിച്ചു. അതേസമയം, പെണ്‍സിംഹത്തിന്റെ സീത എന്ന പേര് മാറ്റി പുതിയ പേരിടണമെന്ന് കോടതിയില്‍ പുതിയ അപേക്ഷ നല്‍കുമെന്ന് വി എച് പി അഭിഭാഷകന്‍ ശുഭാങ്കര്‍ പറഞ്ഞു. പ്രധാന ഹര്‍ജിക്കൊപ്പമായിരിക്കും പുതിയ അപേക്ഷ നല്‍കുക. ആരാധനമൂര്‍ത്തികളുടെ പേര് മൃഗങ്ങള്‍ക്ക് നല്‍കരുതെന്നും പേര് മാറ്റാന്‍ ബംഗാള്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.






