ടി പി കേസില്‍ ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നതെന്ന് കെ.കെ.രമ, പി. മോഹനനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കും

കൊച്ചി - ആര്‍ എം പി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് ചന്ദ്രശഖരന്റെ ഭാര്യയും എം എല്‍ എയുമായ കെ കെ രമ. ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നത്. രണ്ട് പ്രതികളെ കൂടി ശിക്ഷിക്കാന്‍ തീരുമാനിച്ചത് ആശ്വാസകരമാണ്. ഗൂഡാലോചനയില്‍ ഉള്‍പ്പെട്ട സി പി എം നേതാക്കളാണ് ഇരുവരുമെന്നും കെ.കെ. രമ പറഞ്ഞു. കോടതി വിധിയിലൂടെ കേസില്‍ സി പി എമ്മിന്റെ പങ്ക് കൂടുതല്‍ വെളിപ്പെട്ടിരിക്കുകയാണ്. അഭിപ്രായം പറഞ്ഞതിനാണ് ടി പിയെ വെട്ടിക്കൊന്നതെന്നും കേസില്‍ വെറുതെ വിട്ട പി മോഹനനെതിരെ വീണ്ടും അപ്പീല്‍ നല്‍കുമെന്നും രമ വ്യക്തമാക്കി. 

 

Latest News