നടിയെ പീഡിപ്പിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി - നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഇന്ന് പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കും. പ്രോസിക്യൂഷന്റെ വാദം നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം. 
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതാണ് കേസിനാധാരം. അറസ്റ്റിലായി 85 ദിവസങ്ങള്‍ക്ക് ശേഷം ദിലീപ് ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിന് പിന്നാലെ കേസിലെ നിരവധി സുപ്രധാന സാക്ഷികളാണ് മൊഴിമാറ്റിയത്. ഒപ്പം ജാമ്യ വ്യവസ്ഥകള്‍ പ്രതി ദിലീപ് ലംഘിച്ചതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതിന് പിന്നാലെയാണ് പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് അപ്പീല്‍ നല്‍കിയത്.

 

Latest News