കിടപ്പുമുറിയിലെ അഗ്‌നിബാധയില്‍  സ്ത്രീ മരിച്ചു 

കോട്ടയം-മുണ്ടക്കയം വേലനിലത്ത് കിടപ്പുമുറിയിലെ അഗ്‌നിബാധയില്‍ വൃദ്ധയ്ക്ക് ദാരുണാന്ത്യം.വേലനിലം കന്യന്‍കാട്ട് സരോജിനി മാധവനാണ് (80) മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടുകൂടി മുറിക്കുള്ളില്‍ നിന്നും  തീ  ഉയരുന്നത് കണ്ടാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് മുറിക്കുള്ളിലെ തീ അണച്ചെങ്കിലും വൃദ്ധയെ രക്ഷിക്കാന്‍ ആയില്ല. ഗുരുതരമായി പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മുറിക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന പെഡസ്റ്റല്‍ ഫാനില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപടര്‍ന്നതാണെന്നാണ് പ്രാഥമിക വിവരം. മുണ്ടക്കയം പോലീസ് സ്ഥലത്ത് എത്തി.

Latest News