തിരുവനന്തപുരത്ത് 2 വയസുകാരിയെ  ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി

തിരുവനന്തപുരം- പേട്ടയില്‍ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. നാടോടി ദമ്പതികളുടെ മകളെയാണ് തട്ടികൊണ്ടുപോയത്. മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാന്‍ കിടന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. പെട്ട റെയില്‍വേ സ്റ്റേഷന് സമീപം താമസിച്ചിരുന്നവരായിരുന്നു.ബൈക്കിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്.
സംഭവത്തില്‍ പോലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്. ഒരു ആക്റ്റീവ സ്‌കൂട്ടര്‍ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. അമര്‍ദ്വീപ് റമീനദേവി ദമ്പതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. ഇവര്‍ക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാന്‍ കിടന്നത്.
ഇക്കൂട്ടത്തില്‍ നിന്നാണ് പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. നഗരത്തില്‍ മുഴുവന്‍ പരിശോധന നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

Latest News