ലൈംഗികാതിക്രമം നടത്തിയതായി പി.കെ. ശശി എം.എല്‍.എക്കെതിരെ പരാതി

പാലക്കാട്- ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശി ലൈംഗികാതിക്രമം നടത്തിയതായി വനിതാ നേതാവ് സി.പി.എം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി.  ഡിവൈഎഫ്‌ഐ നേതാവാണ് പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന് പരാതി നല്‍കിയത്. 
 
പരാതി ഗൗരവത്തിലെടുത്ത പാര്‍ട്ടി നേതൃത്വം അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കയാണ്. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ  ഇതിനായി നിയോഗിച്ചുവെന്നാണ് വിവരം.  ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്.
 

Latest News