Sorry, you need to enable JavaScript to visit this website.

കമൽനാഥ് ബി.ജെ.പിയിൽ പോകില്ലെന്ന് കോൺഗ്രസ്, അവസാനശ്വാസം വരെ പാർട്ടിക്കൊപ്പം

ന്യൂദൽഹി- കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ബി.ജെ.പിയിൽ ചേരുന്നില്ലെന്ന് കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി ജിതേന്ദ്ര പ്രസാദാണ് ഇക്കാര്യം പറഞ്ഞത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് ശേഷം സംസ്ഥാന പാർട്ടി അധ്യക്ഷ സ്ഥാനത്ത്‌നിന്ന് നീക്കം ചെയ്തതിൽ അസ്വസ്ഥനായ  കമൽനാഥ് ബി.ജെ.പിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. 

'കമൽനാഥിനെതിരായ ഗൂഢാലോചനയാണ് നടക്കുന്നതെന്നും ഞാൻ അദ്ദേഹത്തോട് സംസാരിച്ചുവെന്നും എല്ലാം വെറും കിംവദന്തികളാണെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജിതു പട്‌വാരി പറഞ്ഞു. അവസാന ശ്വാസം വരെ കോൺഗ്രസിൽ തുടരുമെന്നാണ് കമൽനാഥ് പറഞഞ്ഞത്. അതേസമയം, ബി.ജെ.പിയിൽ ചേരാൻ കമൽനാഥിന് മതിയായ കാരണങ്ങളുണ്ടെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നത്. പാർട്ടിയുടെ പരാജയത്തിന് നേതൃത്വം കമൽനാഥിനെ മാത്രമാണ് കുറ്റപ്പെടുത്തുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായുള്ള കേന്ദ്ര നേതൃത്വത്തിന്റെ സീറ്റ് വിഹിത ധാരണയെ തകർക്കുകയും അതുവഴി പുതിയ ഇന്ത്യാ ബ്ലോക്കിൽ വിള്ളൽ സൃഷ്ടിക്കുകയും ചെയ്തത് കമൽനാഥാണെന്ന് കോൺഗ്രസ് നേതൃത്വം വിശ്വസിക്കുന്നത്. 

Latest News