Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടോറസ് ലോറി ഇടിച്ച് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാർഥിനി നിര്യാതയായി 

കുറ്റിപ്പുറം- കോട്ടക്കലിൽ ബെക്കിൽ നിന്നും വീണ് ടോറസ് ലോറി കാലിൽ  കയറി പരിക്കേറ്റ് ചികിൽസയിലായിരുന്ന കുറ്റിപ്പുറം കൊളക്കാട് സ്വദേശിനി സിതാര (19) നിര്യാതയായി. കൊളക്കാട് മാനുക്കുട്ടി പടി  കുറ്റിപ്പുറത്തെ ഇശൽ മാക്‌സി വ്യാപാരി ചേലക്കര കബീറിന്റെ മകളാണ്. എറണാകുളം ആസ്റ്റർ മിംസിൽ ചികിൽസയിലായിരുന്നു. താഴേ കോട്ടയ്ക്കലിൽ ഫെബ്രുവരി മൂന്നിന്  വൈകുന്നേരമാണ് അപകടം ഉണ്ടായത്.
സുഹൃത്തുമൊന്നിച്ച് യാത്ര ചെയ്യുന്നതിനിടെ ടോറസ് ലോറിയെ മറികടക്കുന്നതിനിടെ ഇവർ സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറിയുടെ അടിയിലേക്ക് തെറിച്ച് വീണ സിതാരയുടെ കാലിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. മലപ്പുറത്തെ സ്വകാര്യ നഴ്‌സിംഗ്
കോളേജിലെ ഒന്നാം വർഷ  വിദ്യാർത്ഥിനി ആയിരുന്നു. മാതാവ്: ഷറീന. സഹോദരൻ: മുഹമ്മദ് ഷമ്മാസ്. തിരൂരിലെ മൂൺസ്റ്റാർ ബാബുവിന്റെ സഹോദരി പുത്രിയാണ്.
 

Latest News