പുല്‍പള്ളിയിലെ അക്രമം: പോലീസ് കേസെടുത്തു

പുല്‍പള്ളി- ടൗണില്‍ ശനിയാഴ്ചയുണ്ടായ ആക്രമ സംഭവങ്ങളില്‍ പോലീസ് കേസെടുത്തു. നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസുകള്‍.

വനം ജീവനക്കാരന്‍ വി. ആര്‍. ഷാജിയെ ആക്രമിച്ചതിനാണ് ഒരു കേസ്. പാക്കം സ്വദേശി ബാബുവും കണ്ടാലറിയാവുന്ന 40 പേരും ഈ കേസില്‍ പ്രതികളാണ്. 

പോളിന്റെ മൃതദേഹം പാക്കത്ത് വീടിന് സമീപം തടഞ്ഞതിനാണ് മറ്റൊരു കേസ്. കണ്ടാലറിയാവുന്ന 20 പേരാണ് പ്രതികള്‍. 

സംഘര്‍ഷത്തിനിടെ ഫോറസ്റ്റ് ഓഫീസറെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനം തടഞ്ഞ കേസിലും 20 പ്രതികളുണ്ട്. ടൗണില്‍ പ്രതിഷേധത്തിനിടെ പോലീസിനെ അക്രമിച്ചതിനാണ് കേസുകളില്‍ ഒന്ന്. അജയ് നടവയല്‍, ഷിജി പെരിക്കല്ലൂര്‍, സിജീഷ് കുളത്തൂര്‍ എന്നിവരടക്കം 103 പ്രതികളാണ് ഈ കേസിലുള്ളത്.

Latest News