ജ്യൂസ് വേൾഡിലെ അബ്ദുൽ നിസാർ ജിദ്ദയിൽ നിര്യാതനായി

ജിദ്ദ-ജിദ്ദയിലെ പ്രമുഖ സ്ഥാപനമായ ജ്യൂസ് വേൾഡ്, മന്തി വേൾഡ് എന്നിവയുടെ മാനേജർ അബ്ദുൽ നിസാർ ജിദ്ദയിൽ നിര്യാതനായി. കുന്നുംപുറം പാലമഠത്തിൽ എരണിപ്പുറം ചേക്കുട്ടി ഹാജിയുടെ മകനാണ്. ഹൃദയാഘാതമാണ് മരണ കാരണം. ജിദ്ദ കോര്‍ണിഷിലെ സമീര്‍ അബ്ബാസ് ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്. മയ്യിത്ത് നാട്ടിൽ  മറവ് ചെയ്യാനുള്ള നടപടി ക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
 

Latest News