Sorry, you need to enable JavaScript to visit this website.

ഗവര്‍ണര്‍ക്ക് നേരെ പേരാവൂരില്‍ കരിങ്കൊടി ശ്രമം

പേരാവൂര്‍- വയനാട്ടിലേക്ക് പോകുകയായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ എസ്. എഫ്. ഐ പേരാവൂര്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ ടൗണില്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമം.

പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ തടഞ്ഞതിനാല്‍ ഗവര്‍ണര്‍ കടന്നു പോയ പ്രധാന പാതയിലെത്താനോ കരിങ്കൊടി കാണിക്കാനോ കഴിഞ്ഞില്ല. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം

എസ്. എഫ്. ഐ പേരാവൂര്‍ ഏരിയ സെക്രട്ടറി കെ. കെ. ഗിരീഷ്, പ്രസിഡന്റ് സി. അശ്വന്ത്, അക്ഷയ മനോജ്, അരുണ്‍ മാനുവല്‍, അഭിനവ് അനില്‍ കുമാര്‍, പി. വി. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ശ്രമം.

Latest News