ഗവര്‍ണര്‍ തിങ്കളാഴ്ച വയനാട്ടില്‍

കല്‍പറ്റ- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിങ്കളാഴ്ച വയനാട്ടിലെത്തും. ബേലൂര്‍ മോഴയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയില്‍ അജീഷിന്റെ വീട് രാവിലെ ഒന്‍പതരയ്ക്ക് അദ്ദേഹം സന്ദര്‍ശിക്കും. 

ഇവിടെനിന്നു പുല്‍പള്ളി പാക്കത്തേക്ക് തിരിക്കുന്ന ഗവര്‍ണര്‍ 10.15ന് കാട്ടാന ആക്രമണത്തില്‍ മരിച്ച വെള്ളച്ചാലില്‍ പോളിന്റെ വീട്ടിലെത്തും. ഉച്ചയ്ക്ക് 12ന് മാനന്തവാടി ബിഷപ്സ് ഹൗസില്‍ രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടവുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം 1.45ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോകും.

Latest News