Sorry, you need to enable JavaScript to visit this website.

ബസ് ഓടിക്കുമ്പോൾ ഹൃദയാഘാതം; സൈഡിലേക്ക് ഒതുക്കുന്നതിനിടെ മരിച്ചു

കാസർകോട്- ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ഡ്രൈവർ മരിച്ചു. കാസർകോട്- ഇച്ചിലങ്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ജിസ്തിയ ബസിലെ ഡ്രൈവർ ചേവാർ കുണ്ടങ്കരയടുക്കത്തെ അബ്​ദുൽ റഹിമാൻ (40) ആണ് മരിച്ചത്.

ഉച്ചയോടെ കുണ്ടംകരയടുക്കയിൽ ബസ് എത്തിയപ്പോഴാണ് അബ്​ദുൽ റഹിമാന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ തന്നെ ബസ് റോഡരികിലേക്ക് ഒതുക്കാൻ ശ്രമിച്ചു. എന്നാൽ അതിനിടെ മരിച്ചു. ക്ലീനർ സമയോചിതമായി ഇടപെട്ട് ബസ് നിർത്തുകയായിരുന്നു.

Latest News