ഫലസ്തീന്‍ ഗ്രൂപ്പുകളെ ഒന്നിപ്പിക്കാന്‍ ശ്രമം; 26 ന് മോസ്‌കോയില്‍ യോഗം

മ്യൂണിച്ച്- ഈ മാസം 26 ന് മോസ്‌കോയില്‍ യോഗം ചേരാന്‍ ഫലസ്തീന്‍ ഗ്രൂപ്പുകളെ റഷ്യ ക്ഷണിച്ചു. ഹമാസുമായി ചര്‍ച്ചക്ക് തയാറാണെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രധാനമന്ത്രി  പറഞ്ഞു.
26 ന് മോസ്‌കോയില്‍ യോഗം ചേരുന്നതിനാണ് എല്ലാ ഫലസ്തീന്‍ വിഭാഗങ്ങളെയും റഷ്യ ക്ഷണിച്ചിരിക്കുന്നതെന്നും  ഞങ്ങളോടൊപ്പം ചേരാന്‍ ഹമാസ് തയ്യാറാണോ എന്ന് നോക്കാമെന്നും പി.എല്‍.ഒ പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യ മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ പറഞ്ഞു.

ഞങ്ങള്‍ ചര്‍ച്ചക്ക് തയ്യാറാണ്. ഹമാസ് ഇല്ലെങ്കില്‍ അത് വേറെ കഥയാണ്. ഞങ്ങള്‍ക്ക് ഫലസ്തീന്‍ ഐക്യം ആവശ്യമാണ്- അദ്ദേഹം പറഞ്ഞു. ഐക്യത്തിന്റെ ഭാഗമാകാന്‍ ഹമാസിന് ചില മുന്‍വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

 

Latest News