റിയാദ്- കണ്ണൂര്‍ പെരിമ്പ സ്വദേശിനി റിയാദില്‍ നിര്യാതയായി. സന്ദര്‍ശന വിസയിലെത്തിയ ടിപി ജമീല (64) ആണ് നിര്യാതയായത്. ഭര്‍ത്താവ് പരേതനായ മുഹമ്മദ് മമ്മു. മക്കള്‍: പരേതനായ ലത്തീഫ്. പരേതനായ അസീസ്, ജബ്ബാര്‍, സിദ്ദീഖ്, സല്‍മത്, ഫൗരീദ, സറീന. റിയാദിലുളള മകളായ സല്‍മത്തിന്റെയും ഭര്‍ത്താവ് അശ്‌റഫിന്റെയും അടുത്തേക്കാണ് സന്ദര്‍ശന വിസയില്‍ ഇവരെത്തിയിരുന്നത്. ദുബായിലുളള റിയാസ്, നിസാര്‍ എന്നിവരാണ് മറ്റു മരുമക്കള്‍. മയ്യിത്തുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് കെഎംസിസി പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, ഇസ്മായില്‍ കാറോളം എന്നിവര്‍ രംഗത്തുണ്ട്.






