മാല മോഷണം; ഹോം നഴ്‌സ് പിടിയില്‍, യുവതി ബൈക്ക് മോഷണം ഉള്‍പ്പെടെ 5 കേസുകളിലെ പ്രതി

തലശ്ശേരി - ഹോം നഴ്‌സായി എത്തി വീടുകളില്‍ നിന്നും സ്വര്‍ണ്ണ മാല കവര്‍ന്നെന്ന കേസിലെ പ്രതിയെ ന്യൂമാഹി പോലീസ് പിടികൂടി. പാലക്കാട് പടിഞ്ഞാറെ പാവടി കൊടുമ്പ് സ്വദേശിനി മഹേശ്വരി(42) ആണ് പിടിയിലായത്. ന്യൂമാഹി കല്ലായി അങ്ങാടിയിലെ മുഹമ്മദ് ഹര്‍ഷാന്റെ ആര്‍ഷ് മഹലില്‍ ജോലി ചെയ്തു വരെ നാലര പവന്‍ സ്വര്‍ണ്ണാഭരണം മോഷണം നടത്തി കടന്നു കളഞ്ഞുവെന്ന കേസിലാണ് മഹേശ്വരി പിടിയിലായത്. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലായി ബൈക്ക് മോഷണം ഉള്‍പ്പെടെ 5 ഓളം കേസുകളില്‍ ഇവര്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ജോലിക്കെത്തുന്ന വീടുകളില്‍ പല പേരുകളായാണ് ഇവരെ അറിയപ്പെടുന്നത്. ഒടുവില്‍ പിടിയിലാകുമ്പോള്‍ ഫാസില എന്ന പേരിലാണ് അറിയപ്പെട്ടത്.  ഈ കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുകയാണ് ഇവര്‍. ന്യൂമാഹി എസ്. ഐ.  ടി. കെ അഖില്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ  ലിംനേഷ്, കലേഷ്, ജിജിഷ എന്നിവരടങ്ങുന്ന സംഘമാണ് തൃശ്ശൂരില്‍  മഹേശ്വരിയെ പിടികൂടിയത്.

Latest News