Sorry, you need to enable JavaScript to visit this website.

ഓസ്ട്രേലിയയില്‍ മലയാളി  നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു

സിഡ്‌നി- ഓസ്ട്രേലിയയില്‍ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. സിഡ്നി ജോര്‍ദാന്‍ സ്പ്രിംഗ്സില്‍ താമസിക്കുന്ന മിഷ ബാബു തോമസ്(40) ആണ് മരിച്ചത്. തിരുവല്ല തോപ്പില്‍ കളത്തില്‍ ജിതിന്‍ ടി ജോര്‍ജിന്റെ ഭാര്യയാണ് മിഷ. തിരുവനന്തപുരം വട്ടിയൂര്‍കാവ് പാലയ്ക്കല്‍ വീട്ടില്‍ (വി.കെ.ആര്‍.ഡബ്ല്യൂ.എ - 112)ല്‍ ബാബു തോമസ് - ഇ.സി ത്രേസ്യ ദമ്പതികളുടെ മകളാണ്. ഇസബെല്ല (12), ബെഞ്ചമിന്‍ (8) എന്നിവരാണ് മക്കള്‍. ഓസ്ട്രേലിയയില്‍ രജിസ്ട്രേഡ് നഴ്സായിരുന്നു. സംസ്‌കാരം പിന്നീട്. മിഷയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഓസ്‌ട്രേലിയയിലെ മലയാളി സമൂഹം.

Latest News