Sorry, you need to enable JavaScript to visit this website.

ഇഖാമ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും, മുഖീമിൽ സ്ഥിരമായി വരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതാണ്

മുഖീമിന്റെ സമൂഹമാധ്യമ എക്കൗണ്ടുകളിൽ ഉപഭോക്താക്കൾ സ്ഥിരമായി ചോദിക്കുന്ന ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും മലയാളം ന്യൂസ് പ്രസിദ്ധീകരിക്കുന്നു.

ചോദ്യം: എന്റെ ഇഖാമ(റസിഡൻഷൽ പെർമിറ്റ്) നഷ്ടപ്പെട്ടു. എങ്ങിനെയാണ് അത് റിപ്പോർട്ട് ചെയ്യേണ്ടത്? പുതിയത് ലഭിക്കാനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്?.
ഉത്തരം: മുഖീമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്ക് സ്ഥാപനത്തിലെ വിദേശ ജോലിക്കാരുടെ ഇഖാമകൾ നഷ്ടപ്പെട്ടാൽ അതു റിപ്പോർട്ട് ചെയ്യുന്നതിനും പുതിയത് ഇഷ്യു ചെയ്യുന്നതിനും മുഖീം വഴി തന്നെ സാധിക്കും.
ചെയ്യേണ്ട രീതി
1.നഷ്ടപ്പെട്ട തൊഴിലാളിയുടെ ഇഖാമ നമ്പർ മുഖീമിൽ എന്റർ ചെയ്ത ശേഷം അയാളുടെ ഫയൽ ഓപ്പൺ ചെയ്യുക
2.ജവാസാത്ത് സർവീസ് സെലക്റ്റ് ചെയ്ത് ഇഖാമ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യുക
3.  ഏറ്റവും അടുത്ത ജവാസാത്ത് ഓഫീസുമായി ബന്ധപ്പട്ട് പുതിയ ഇഖാമ പ്രിന്റ് ചെയ്യുക 


ചോദ്യം: എന്റെ ഇഖാമ നഷ്ടപ്പെട്ടിരുന്നു, മുഖീം പോർട്ടലിൽ റിപ്പോർട്ട് ചെയ്തതിനു ശേഷം ഇഖാമ കണ്ടെത്തുകയും ചെയ്തു, ഇനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?

ഉത്തരം:ഇഖാമ നഷ്ടപ്പെട്ടതായി മുഖീം പോർട്ടലിൽ റിപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ പിന്നീട് അതു കാൻസൽ ചെയ്യാൻ പറ്റില്ല. പഴയ ഇഖാമ കാർഡ് ഉപയോഗ ശൂന്യമാകുകയും ചെയ്യും. മുഖീം വഴി നിങ്ങളുടെ റിപ്പോർട്ടിന്റെ സ്റ്റാറ്റസ് മനസിലാക്കി പുതിയത് പ്രിന്റ് ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്യണം

ചോദ്യം: എന്റെ സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളിയുടെ പേര് ഇഖാമയിൽ ചേർത്തിരിക്കുന്നതിൽ അപാകതയുണ്ട്. അറബിയിലേക്ക് മാറ്റുമ്പോൾ സംഭവിച്ച പ്രസ്തുത അപാകത പരിഹരിക്കാൻ മാർഗമുണ്ടോ

ഉത്തരം:  മുഖീമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്ക് സ്ഥാപനത്തിലെ വിദേശ ജോലിക്കാരുടെ ഇഖാമകളിലെ പേര് വിവർത്തനം ചെയ്തു ചേർക്കുമ്പോഴുണ്ടാകുന്ന അപാകതകൾ മുഖീം വഴി തന്നെ പരിഹരിക്കാവുന്നതും തിരുത്തിയ ഇഖാമ തപാൽ വഴി ലഭ്യമാക്കാൻ അപേക്ഷിക്കാവുന്നതാണ്, ഒരു തൊഴിലാളിയുടെ  പേരിലുള്ള തെറ്റുകൾ ഒറ്റത്തവണ മാത്രമേ ഇങ്ങനെ പരിഹരിക്കാൻ സാധിക്കുകയുള്ളൂ.

ചോദ്യം: വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട ജവാസാത്ത് സേവനങ്ങളുടെ ഭാഗമായി എന്തെല്ലാം അറിയിപ്പുകൾ തൊഴിലുടമക്ക് ലഭിക്കും

ഉത്തരം: ജവാസാത്ത് സേവനങ്ങളുടെ ഭാഗമായ മൊബൈൽ അലർട്ട് ലഭ്യമാക്കുക വഴി മുഖീം പോർട്ടലിൽ നിന്ന് തൊഴിലാളികളുമായി ബന്ധപ്പെട്ട  എക്‌സിറ്റ് റീ എൻട്രി സംബന്ധമായ മെസേജുകൾ മൊബൈലിൽ ലഭിക്കും. അവർ രാജ്യം വിടുന്നതും തിരികെ പ്രവേശിക്കുന്നതും സംബന്ധിച്ച അറിയിപ്പുകൾ ലഭിക്കുന്നതു പോലെ നിശ്ചിത വിസ കാലാവധിക്കുള്ളിൽ രാജ്യത്തു തിരികെയെത്തിയില്ലെങ്കിൽ അതു സംബന്ധമായ അലർട്ടും ഇഖാമ കാലാവധി സംബന്ധമായ അറിയിപ്പുകളും ലഭ്യമാകും. ഇതിനായി മുഖീം പോർട്ടലിൽ ഏതു തൊഴിലാളികളെ സംബന്ധിച്ച അലർട്ടുകളാണോ ലഭ്യമാകേണ്ടത് അവരുടെ ഇഖാമ നമ്പർ നൽകുകയും അലർട്ട് സർവീസ് ആക്റ്റീവ് ചെയ്യുകയും വേണം. ഇഖാമയിലുള്ളവരുടെയും  സന്ദർശക വിസയിലെത്തുന്നവരുടെയും സംബന്ധമായ അറിയിപ്പുകൾ ഈ രൂപത്തിൽ തൊഴിലുടമക്ക് മൊബൈൽ ഫോണിൽ ലഭ്യമാക്കാനാകും.
 

Latest News