കൊല്ലത്ത് പ്രേമചന്ദ്രനെതിരെ മുകേഷ് ഇറങ്ങും, പോരാട്ടം പൊടിപാറും

കൊല്ലം- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ നിലവില്‍ എം.എല്‍.എ ആയ മുകേഷിനെ മത്സരിപ്പിക്കാന്‍ ഇടതുമുന്നണി. യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രേമചന്ദ്രന്‍ തന്നെയായിരിക്കുമെന്ന് കരുതുന്നു. എങ്കില്‍ ഇത്തവണ പോരാട്ടം തീപ്പാറും.
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് മുകേഷിനെ കളത്തിലിറക്കാന്‍ തീരുമാനം. സി.എസ്.സുജാത, എം. നൗഷാദ് തുടങ്ങിയവരുടെ പേരും പരിഗണിച്ചെങ്കിലും നിലവില്‍ കൊല്ലം എം..എല്‍എയായ മുകേഷിനായിരുന്നു മുന്‍തൂക്കം.

പത്തനംതിട്ടയില്‍ ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റില്‍ തോമസ് ഐസക്കിനു പൂര്‍ണ പിന്തുണ ലഭിച്ചു. ഐസക്കിന്റെ പേരു മാത്രമാണു സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്. നാളെ ചേരുന്ന ജില്ലാ കമ്മിറ്റിക്കുശേഷം നിര്‍ദേശം സംസ്ഥാന കമ്മിറ്റിക്കു കൈമാറുമെന്നു നേതാക്കള്‍ അറിയിച്ചു.

 

Latest News