ചെന്നൈ- ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്3ഡിഎസ് വിജയകരമായി വിക്ഷേപിച്ചു. ജിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ജിഎസ്എല്‍വിയുടെ 16 ാം വിക്ഷേപണമാണിത്. ശനിയാഴ്ച വൈകിട്ട് 5.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
ഇന്‍സാറ്റ് 3ഡി (2014), ഇന്‍സാറ്റ് 3ഡിആര്‍(2016) എന്നീ ഉപഗ്രഹങ്ങളുടെ പിന്‍ഗാമിയാണ് ഇന്‍സാറ്റ്3ഡിഎസ്. എര്‍ത്ത് സയന്‍സസ് മന്ത്രാലയമാണ് ഇതിന്റെ പൂര്‍ണമായ ചെലവും വഹിച്ചിരിക്കുന്നത്.
2024 ല്‍ ഐഎസ്ആര്‍ഒ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്. ജനുവരി ഒന്നിന് നടത്തിയ പിഎസ്എല്‍വിസി58/എക്‌സ്‌പോസാറ്റ് വിക്ഷേപണമായിരുന്നു ആദ്യത്തേത്.
മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണം, ഭൗമ സമുദ്ര പ്രദേശങ്ങളുടെ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, ഉപഗ്രഹാധിഷ്ഠിത റിസര്‍ച്ച് ആന്റ് റെസ്‌ക്യൂ സര്‍വീസസിനുള്ള പിന്തുണ ഉള്‍പ്പടെയുള്ള ലക്ഷ്യങ്ങളോടെയാണ് ഇന്‍സാറ്റ്3ഡിഎസ് വിക്ഷേപിച്ചത്.






