റിയാദ്- പശ്ചിമ റിയാദിലെ അൽശിഫ ഡിസ്ട്രിക്ടിൽ നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കിയ സ്വദേശിയെ സുരക്ഷാവിഭാഗം അറസ്റ്റ് ചെയ്തു. ഞായറാഴ്ച പ്രദേശത്ത് നിർത്തിയിട്ട ഏതാനും വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചതായി പരാതി ലഭിച്ചിരുന്നുവെന്ന് റിയാദ് പോലീസ് വക്താവ് വെളിപ്പെടുത്തി. സമർഥമായ നീക്കത്തിനൊടുവിൽ 30 കാരനായ സ്വദേശിയാണ് കൃത്യം ചെയ്തതെന്ന് പോലീസ് കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിക്കുന്നതിന് റിയാദ് പ്രവിശ്യാ പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കി.