പാക്കിസ്ഥാനില്‍ ഇമ്രാന്റെ പാര്‍ട്ടി പ്രക്ഷോഭത്തിലേക്ക്, തെരഞ്ഞെടുപ്പ് ക്രമക്കേട് വ്യാപകമെന്ന് ആരോപണം

ഇസ്‌ലാമാബാദ് - ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കെതിരെ പാര്‍ട്ടി രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
പാര്‍ട്ടിയുടെ സ്ഥാപകന്‍ ഇമ്രാന്‍ ഖാന്റെ നിര്‍ദേശപ്രകാരം പി.ടി.ഐ നേതാവ് ബാരിസ്റ്റര്‍ മുഹമ്മദ് അലി സെയ്ഫ് ഫെഡറല്‍, പ്രവിശ്യാ തലങ്ങളില്‍ പ്രതിപക്ഷത്തിരിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം പ്രഖ്യാപിച്ചു. ഏറ്റവും പുതിയ തെരഞ്ഞെടുപ്പില്‍ പി.ടി.ഐ പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചെങ്കിലും, വ്യാപകമായി കൃത്രിമം നടന്നതായി പാര്‍ട്ടി അവകാശപ്പെടുന്നു.
പി.ടി.ഐ സ്ഥാപകന്‍ ഖാന്റെ നിര്‍ദേശപ്രകാരം നിര്‍ണായകമായ പഞ്ചാബ് പ്രവിശ്യയിലും കേന്ദ്രത്തിലും പ്രതിപക്ഷത്തിരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി പിടിഐ നേതാവ് ബാരിസ്റ്റര്‍ മുഹമ്മദ് അലി സെയ്ഫ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രിയായി അസ്ലം ഇഖ്ബാലിനെയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉമര്‍ അയൂബ് ഖാനെയും പാര്‍ട്ടി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ നീക്കം.

 

 

Latest News