നെബ്രാസ്‌ക - വാഹനം വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയ പഴയ ലോട്ടറി ടിക്കറ്റ് യുവാവിനെ നേടിക്കൊടുത്തത് പുതിയ ട്രക്ക്. നെബ്രാസ്‌ക സ്വദേശിയായ യുവാവ് കഴിഞ്ഞ വര്‍ഷം വാങ്ങിയ ടിക്കറ്റാണ് സ്‌ക്രാച്ച് ചെയ്യാത്ത രീതിയില്‍ വാഹനത്തില്‍ കണ്ടെത്തിയത്. സ്‌ക്രാച്ച് ചെയ്തു നോക്കിയപ്പോള്‍ സമ്മാനാര്‍ഹമായ ടിക്കറ്റാണെന്ന് മനസ്സിലായി. ടിക്കറ്റ് വാങ്ങി ഒരു വര്‍ഷം കഴിഞ്ഞെങ്കിലും അധികൃതര്‍ അദ്ദേഹത്തിന് സമ്മാനം നല്‍കി.
ടിക്കറ്റ് വാങ്ങി വാഹനത്തിന്റെ ഗ്ലൗ ബോക്‌സില്‍ വെച്ച ഇയാള്‍ പിന്നീട് അതേക്കുറിച്ച് മറന്നുപോകുകയായിരുന്നു. വാഹനം വൃത്തിയാക്കുന്നതിനിടെ അവിചാരിതമായാണ് ഒരു പോറല്‍ പോലുമേല്‍ക്കാതെ ടിക്കറ്റ് കിട്ടിയത്. ടിക്കറ്റ് സ്‌ക്രാച്ച് ചെയ്തു നോക്കിയപ്പോള്‍ വമ്പന്‍ സമ്മാനം നേടിയതായി കണ്ടെത്തി. ഒരു പുതിയ ട്രക്ക് ആയിരുന്നു സമ്മാനം.