ഭോപ്പാൽ- കിണറിൽനിന്ന് വെള്ളം കോരി കുടിച്ചതിന് ദലിത് വിഭാഗത്തിൽ പെട്ട അഞ്ചു ചെറിയ കുട്ടികൾക്ക് ക്രൂരമർദ്ദനം. മധ്യപ്രദേശിലെ ജബൽപൂരിലാണ് ക്രൂരത അരങ്ങേറിയത്. കൈകൾ പിന്നിലേക്ക് കെട്ടിയിട്ടാണ് കുട്ടികളെ വടി ഉപയോഗിച്ച് ഒരാൾ ക്രൂരമായി മർദ്ദിക്കുന്നത്. അടികൊണ്ട് പുളയുന്ന കുട്ടികൾ ആർത്തു കരയുന്നതും വീഡിയോയിൽ കാണാം. കുട്ടികളുടെ കരച്ചിലിനിടയിലും ക്രൂരനായ ഒരാൾ കുട്ടികളെ ഭീകരമായി മർദ്ദിക്കുന്നുണ്ട്.
കുട്ടികളെ തല്ലുന്നത് കണ്ടിട്ടും അടുത്തുള്ളവർ ഇടപെടാതെ നിശബ്ദമായി നോക്കിയിരിക്കുകയാണ്. ഒരു കുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ മറ്റൊരാൾ തല്ലുന്നയാളുടെ അടുത്തേക്ക് തള്ളിമാറ്റുന്നതും കാണാം. ഉന്നതജാതിക്കാർ ഉപയോഗിക്കുന്ന കിണറിൽനിന്ന് വെള്ളം കോരി കുടിച്ചതിനാണ് കുട്ടികളെ മർദ്ദിച്ചത്.Five #Dalit minor kids were tied with rope and beaten with sticks for drinking water from a well in #MadhyaPradesh's #Jabalpur. pic.twitter.com/E2alwHjhuW
— Hate Detector (@HateDetectors) February 17, 2024
കഴിഞ്ഞ വർഷവും 2023 നവംബറിൽ മധ്യപ്രദേശിലെ മൊറേനയിൽ മരങ്ങൾ മുറിച്ചതിന്റെ പേരിൽ നിരവധി ദലിത് സമുദായാംഗങ്ങളെ പാർമർ സമുദായം ആക്രമിച്ചിരുന്നു.