ഫ്‌ളോറിഡ - ലോട്ടറിയടിച്ച 298 കോടി രൂപ വാങ്ങാന്‍ സമ്മാനം നേടിയ ആളെ ആറ് മാസത്തോളം കാത്തിരുന്നു. ഒടുവില്‍ ആരും എത്താതായതിനെ തുടര്‍ന്ന് ഈ തുക കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പായി നല്‍കി. അമേരിക്കയിലെ ഫ്‌ളോറിഡയിലെ ജാക്‌സണ്‍ വില്ല എന്ന സ്ഥലത്തെ ആളുകള്‍ മുഴുവന്‍ കഴിഞ്ഞ ആറുമാസമായി മാസമായി 289 കോടിയിലേറെ സമ്മാനമടിച്ച ആ ജേതാവിനെ തേടിയിരിക്കുകയായിരുന്നു. സമ്മാനം അവകാശരപ്പെട്ടാനുള്ള അവസാനം തീയതി കഴിഞ്ഞിതോടെ ആ ഭാഗ്യം ആ ഭാഗ്യശാലിയില്‍ നിന്നും അകന്നിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ സാന്‍ മറ്റിയോയിലെ ഒരു കടയില്‍ നിന്നാണ് ആരോ ഒരാള്‍ സമ്മാനര്‍ഹമായ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. 2023 ജനുവരി 12 ന് ആയിരുന്നു ടിക്കറ്റ് വിറ്റുപോയത്. ലോട്ടറി നിരവധി തവണ സമ്മാനം അവകാശപ്പെടാന്‍ ജേതാവിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും അവസാനദിവസം പോലും ജേതാവ് വന്നില്ല. ആഗസ്റ്റ് 15 ന് ആയിരുന്നു ജാക്ക് പോട്ടിന്റെ നറുക്കെടുപ്പ് ഉണ്ടായിരുന്നത്. അവകാശികള്‍ എത്താതായതോടെ ഈ തുകയുടെ 80 ശതമാനം സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പോകും. ബാക്കിയുള്ള 20 ശതമാനം തുക ലോട്ടറി നടത്തിപ്പുകാര്‍ക്ക് ഭാവിയിലേക്കുള്ള ലോട്ടറിയിലേക്കും പ്രമോഷന്‍ പരിപാടികള്‍ക്കും ഉപയോഗിക്കാം എന്നാണ് ഫ്‌ളോറിഡയിലെ നിയമം. സര്‍വകലാശാലകളിലും പൊതു സ്‌കൂളുകളിലും സ്‌കോളര്‍ഷിപ്പ് നല്‍കാനാണ് ജാക്ക് പോട്ട് തുക ഉപയോഗിക്കുക.