Sorry, you need to enable JavaScript to visit this website.

സ്വര്‍ണമെന്ന് കരുതി വൃദ്ധയുടെ കഴുത്തില്‍ നിന്ന് തട്ടിയെടുത്തത് മുക്കുപണ്ടം, സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു

ബദിയടുക്ക-  സ്‌കൂട്ടറില്‍ പിന്തുടര്‍ന്നെത്തിയ രണ്ടംഗസംഘം വൃദ്ധയുടെ കഴുത്തില്‍നിന്ന് തട്ടിയെടുത്തത് മുക്കുപണ്ടം.  നീര്‍ച്ചാല്‍ പൂവാളയിലെ ബട്ട്യമുഖാരിയുടെ ഭാര്യ ഗിരിജ (68)യുടെ ഒരു പവന്റെ മാലയാണ് തട്ടിയെടുത്തത്. രാവിലെ  റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ഗിരിജയുടെ കഴുത്തില്‍ നിന്ന്  വെളുത്ത സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍  മാല തട്ടിപ്പറിച്ചുവെന്നാണ് കേസ്. ആദ്യം ഇവര്‍ ഗിരിജയോട് വഴി ചോദിച്ചിരുന്നു. വഴി പറഞ്ഞുകൊടുത്ത ശേഷം ഗിരിജ നടന്നുനീങ്ങുമ്പോള്‍ ഇരുവരും സ്‌കൂട്ടറില്‍ പിന്തുടര്‍ന്നെത്തി മാല തട്ടിയെടുക്കുകയായിരുന്നു.
ഗിരിജ ഇതുസംബന്ധിച്ച്  ബദിയടുക്ക പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയപ്പോഴാണ് മോഷണം പോയ മാല മുക്കുപണ്ടമാണെന്ന് വെളിപ്പെടുത്തിയത്. സ്വര്‍മെന്ന് കരുതിയാണ് രണ്ടംഗസംഘം ഗിരിജയുടെ മാല തട്ടിയെടുത്തതെന്ന് വ്യക്തമായി. കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ മോഷ്ടാക്കള്‍ സ്‌കൂട്ടറില്‍ സീതാംഗോളി ഭാഗത്തേക്ക് പോകുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ടുമാസത്തിനിടെ മൂന്ന് മാലമോഷണക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സമാനസ്വഭാവമുള്ള കേസുകളായതിനാല്‍ ഇതിനെല്ലാം പിന്നില്‍ ഒരാള്‍ തന്നെയാണെന്ന സംശയമാണ് പൊലീസിനുള്ളത്.

 

Latest News