ചെന്നൈ - തമിഴ്‌നാട്ടിലെ വിരുദ്നഗറിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒൻപത് തൊഴിലാളികൾ മരിച്ചു. പത്തിലേറെ പേർക്ക് പരുക്കുണ്ട്. സ്‌ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. ഇന്ന് ഉച്ചയോടെയാണ് അപകടം.
ഒൻപത് പേരും സംഭവസ്ഥലത്തവച്ചുതന്നെ മരിച്ചതായാണ് വിവരം. പരുക്കേറ്റവരെ ശിവകാശിയിലെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്‌നിശമനാ സേനാപ്രവർത്തകർ ഉടനെ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വെമ്പകോട്ടൈ പോലീസ് പ്രതികരിച്ചു.