FLASH: കെജ്രിവാള്‍ വിശ്വാസ വോട്ട് നേടി, ആരും കൂറുമാറിയില്ല

ന്യൂദല്‍ഹി- ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി. ആം ആദ്മി എം.എല്‍.എമാരെ കൂറൂമാറ്റാനുള്ള ബി.ജെ.പിയുടെ ശ്രമം വിജയിച്ചില്ല. ഒറ്റ എം.എല്‍.എമാരും കൂറുമാറിയില്ല.
വിശ്വാസപ്രമേയം വിജയിച്ചതായും എല്ലാ ആപ് എം.എല്‍.എമാരും മുഖ്യമന്ത്രി കെജ്രിവാളിനൊപ്പം നിലയുറപ്പിച്ചതായും സഭക്ക് പുറത്തേക്ക് വന്ന ആപ് എം.എല്‍.എ കുല്‍ദീപ് കുമാര്‍ പറഞ്ഞു. ആരും കൂറുമാറിയില്ല. രണ്ട് ആപ് എം.എല്‍.എമാര്‍ ജയിലിലാണ്. ചിലര്‍ക്ക് സുഖമില്ലാത്തതിനാല്‍ വരാനായില്ല. ചിലര്‍ ദല്‍ഹിക്ക് പുറത്താണ് -മുഖ്യമന്ത്രി പറഞ്ഞു.
62 ആപ് എം.എല്‍.എമാരില്‍ 54 പേര്‍ സഭയില്‍ ഹാജരുണ്ടായിരുന്നു.
ആപ് സര്‍ക്കാരിനെ ബി.ജെ.പി എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാമെന്ന് കെജ്രിവാള്‍ പറഞ്ഞു. അവര്‍ ഞങ്ങളുടെ മന്ത്രിമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അവര്‍ വിചാരിക്കുന്നത് ജനങ്ങള്‍ വിഡ്ഢികളാണെന്നാണ്. എന്നാല്‍ അങ്ങനെയല്ല. രാജ്യത്ത് ബി.ജെ.പിക്ക് ഏറ്റവും വലിയ വെല്ലുവിളി ആപ് ആണെന്നതിനാലാണ് ഇത്രയും പീഡനമെന്ന് കെജ്രിവാള്‍ പറഞ്ഞു.

 

Tags

Latest News