മക്കളെ സ്‌കൂള്‍ ബസില്‍ കയറ്റിവിട്ട് കാമുകനൊപ്പം ഒളിച്ചോടിയ യുവതി ഒടുവില്‍ ജയിലിലായി

തിരുവനന്തപുരം- രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ സ്‌കൂള്‍ ബസില്‍ കയറ്റിവിട്ടശേഷം അമ്മ കാമുകനൊപ്പം ഒളിച്ചോടി. എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ സ്‌കൂള്‍ ബസില്‍ കയറ്റിവിട്ട വിട്ടശേഷം കാമുകന്റെ കൂടെ  പോയ യുവതിയെ കന്യാകുമാരിയില്‍ നിന്നും സുഹൃത്തിനൊപ്പം വിളപ്പില്‍ശാല പോലീസ് അറസ്റ്റു ചെയ്തു.ഉറിയാക്കോട് സ്വദേശിനിയായ യുവതിയുമായി നാടുവിട്ട കോട്ടൂര്‍ സ്വദേശി വിഷ്ണു(34)വിനൊപ്പമാണ് യുവതിയുണ്ടായിരുന്നത്. സ്‌കൂളില്‍ നിന്നും വൈകുന്നേരം എത്തിയ ഇളയ കുട്ടിയെ റോഡില്‍ നിന്നും കൂട്ടിക്കൊണ്ടുപോവാന്‍ അമ്മ എത്താത്തതിനെ തുടര്‍ന്ന് കുട്ടി കരഞ്ഞു. . വഴിയില്‍ കരഞ്ഞുകൊണ്ട് നിന്ന കുട്ടിയെ സ്‌കൂളിലെ ജീവനക്കാരി തുടര്‍ന്ന് വീട്ടിലെത്തിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയും വിഷ്ണുവും കന്യാകുമാരിയില്‍ പോയതായി കണ്ടെത്തി. കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ചതിന് ഇരുവര്‍ക്കുമെതിരെ വിളപ്പില്‍ശാല പോലീസ് കേസെടുത്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest News