വഴി കണ്ടെത്തി, മഡഗാസ്‌കറില്‍ ഇനിയാരും  കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കില്ല 

ആന്റനനറീവോ- കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ രാസ ഷണ്ഡീകരണത്തിന് (കെമിക്കല്‍ കാസ്ട്രേഷന്‍) വിധേയമാക്കാനുള്ള ബില്ല് പാസാക്കി മഡഗാസ്‌കര്‍ പാര്‍ലമെന്റ്. പ്രസിഡന്റ് ആന്‍ഡ്രി രജോലിന ഒപ്പിടുന്നതോടെ ബില്ല് നിയമമാകും. നിശ്ചിത കേസുകളില്‍ പ്രതികളെ ശസ്ത്രക്രിയയിലൂടെ ഷണ്ഡീകരണത്തിന് വിധേയമാക്കാമെന്ന് ബില്ലില്‍ പരാമര്‍ശിക്കുന്നു. ബില്ലിനെതിരെ ചില മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. എന്നാല്‍ രാജ്യത്തെ പീഡന പരമ്പരകള്‍ തടയാന്‍ നിയമം അനിവാര്യമാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം 600 കുട്ടികളാണ് രാജ്യത്ത് പീഡനത്തിന് ഇരയായത്. ഇക്കൊല്ലം ജനുവരിയില്‍ മാത്രം 133 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
 

Latest News