കാമുകി ഗര്‍ഭം ധരിക്കാന്‍ സ്വന്തം ബീജത്തില്‍ പിതാവിന്റെ ബീജം കൂടി കലര്‍ത്തിയ യുവാവ് 

ലണ്ടന്‍-കാമുകിക്ക് ഗര്‍ഭം ധരിക്കാന്‍ സ്വന്തം ബീജത്തില്‍ പിതാവിന്റെ ബീജം കൂടി കലര്‍ത്തി യുവാവ്. യുകെയിലാണ് എല്ലാവരെയും അമ്പരപ്പിക്കുന്ന സംഭവം. ദമ്പതികള്‍ ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടറെ സമീപിച്ചപ്പോള്‍ ഐവിഎഫ് ചികിത്സയാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ അഞ്ച് ലക്ഷത്തോളം വരുന്ന ചെലവ് ദമ്പതികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇതേ തുടര്‍ന്നാണ് യുവാവ് തന്റെ ബീജത്തില്‍ പിതാവിന്റേത് കൂടി കലര്‍ത്തി കാമുകിക്ക് കുത്തിവച്ചത്.
യുവതി പിന്നീട് ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. ആ കുട്ടിക്ക് ഇപ്പോള്‍ അഞ്ച് വയസ് തികഞ്ഞതിന് പിന്നാലെയാണ് ഈ കൗതുകം ലോകം അറിയുന്നത്. കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട അസാധരണമായ സാഹചര്യങ്ങള്‍ പുറത്തറിഞ്ഞതോടെ ആണ്‍കുട്ടിയുടെ പിതൃത്വം നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് അനുമതി നല്‍കണമെന്ന് ബാര്‍ണ്‍സ്ലി കൗണ്‍സില്‍ ഷെഫീല്‍ഡിലെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ജസ്റ്റിസ് പോള്‍ അദ്ധ്യക്ഷനായ ബെഞ്ച് കൗണ്‍സിലിന്റെ ആവശ്യം നിരസിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ക്കോ മുത്തശ്ശിമാര്‍ക്കോ പിന്നീട് ടെസ്റ്റില്‍ പങ്കെടുക്കാനും അവരുടെ സ്വന്തം നിബന്ധനകളനുസരിച്ച് കുട്ടിയോട് അവന്റെ മാതാപിതാക്കളെ കുറിച്ച് പറയാനും കഴിയുമെന്ന് കോടതി വ്യക്തമാക്കി. ബീജം കലര്‍ത്തിയ കാര്യം എപ്പോഴും രഹസ്യമാക്കാനാണ് കുടുംബം ഉദ്ദേശിച്ചത്. അതുകൊണ്ട് ഒരു പിതൃത്വ പരിശോധനയുടെ ആവശ്യം ഇവിടെ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതിയുടെ ഗര്‍ഭധാരണത്തിന് ചുറ്റുമുള്ള സാഹചര്യങ്ങള്‍ മാറ്റാന്‍ കഴിയാത്തതിനാല്‍ ബാര്‍ണ്‍സ്ലി കൗണ്‍സില്‍ അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും കുടുംബത്തിന് ഈ വിഷയം അവരുടെ ഉള്ളില്‍ ചര്‍ച്ച ചെയ്യാമെന്നും ജസ്റ്റിസ് പോള്‍ പറഞ്ഞു.
 

Latest News