Sorry, you need to enable JavaScript to visit this website.

പുതിയ രീതി പരീക്ഷിച്ചിട്ടും കൊച്ചിയില്‍  സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ കുടുങ്ങി 

കൊച്ചി-നെടുമ്പാശേരിയില്‍ യാത്രക്കാരനില്‍ നിന്ന് ഒന്നേകാല്‍ കോടിയിലേറെ രൂപ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഷാര്‍ജയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശി റഫീഖില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്പീക്കറിനുള്ളിലും ശരീരത്തിലും ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്. ഇയാളുടെ ബാഗേജ് സ്‌ക്രീന്‍ ചെയ്തപ്പോള്‍ സ്പീക്കറിനകത്ത് സംശയാസ്പദമായ രീതിയില്‍ എന്തോ ഉള്ളതായി കസ്റ്റംസ് കണ്ടെത്തി. തുടര്‍ന്ന് ഇത് പൊളിച്ചു നോക്കിയപ്പോഴാണ് 1599 ഗ്രാം സ്വര്‍ണം ഇതില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. കൂടാതെ നാല് പാക്കറ്റുകളിലാക്കി 689 ഗ്രാം സ്വര്‍ണവും ശരീരത്തിലൊളിപ്പിച്ചതായി കണ്ടെത്തി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളുടെ ഒപ്പം കൂടുതല്‍ പേര്‍ ഉണ്ടോയെന്ന കാര്യത്തില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.

Latest News