യു.പിയില്‍ 14കാരി ബലാത്സംഗത്തിനിരയായി, രണ്ടുപേരെ പിടികൂടി

ബല്‍റാംപൂര്‍ (യുപി)- ബലറാംപൂര്‍ ജില്ലയിലെ ഗ്രാമത്തില്‍ 14 വയസുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പോലീസ് അറിയിച്ചു.

ബലാത്സംഗവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലുള്ള  പെണ്‍കുട്ടി  ജോലിക്കായി മാര്‍ക്കറ്റില്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബലാത്സംഗം പുറത്തുവന്നതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ബ്രിജ്നന്ദന്‍ റായ് പറഞ്ഞു.

 

Latest News