Sorry, you need to enable JavaScript to visit this website.

യു.പിയിൽ ആറുമാസത്തേക്ക് സമരങ്ങൾ നിരോധിച്ച് സർക്കാർ

ലഖ്‌നോ - രാജ്യത്ത് കർഷക പ്രക്ഷോഭങ്ങൾക്ക് വീണ്ടും ജീവൻ വയ്ക്കുന്നതിനിടെ, ഉത്തർപ്രദേശിൽ ആറ് മാസത്തേയ്ക്ക് സമരങ്ങൾ നിരോധിച്ച് ഉത്തരവിറക്കി യോഗി ആദിത്യനാഥ് സർക്കാർ. 
 നിരോധനം ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യും. എല്ലാ സംസ്ഥാന സർക്കാർ വകുപ്പുകളിലും കോർപ്പറേഷനുകളിലും സർക്കാർ ജീവനക്കാരുടെ പണിമുടക്ക് ആറ് മാസത്തേക്കാണ് നിരോധിച്ചത്. അവശ്യ സേവന പരിപാലന നിയമം മൂലമാണ് സമരം നിരോധിച്ചത്. 
1966-ലെ ഉത്തർപ്രദേശ് എസൻഷ്യൽ സർവീസസ് മെയിന്റനൻസ് ആക്ടിന്റെ (1966ലെ യുപി ആക്ട് നമ്പർ 30) സെക്ഷൻ3 ന്റെ ഉപവകുപ്പ് (1) പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ച്, സംസ്ഥാന സർക്കാർ ആറുമാസത്തേക്ക് പണിമുടക്ക് നിരോധിച്ചിരിക്കുന്നു'വെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി (എസിഎസ്) ദേവേഷ് ചതുർവേദി പുറത്തിറക്കിയ വിജ്ഞാപനത്തിലുള്ളത്.
  നിയമവിരുദ്ധമായ സമരത്തിന് പ്രേരിപ്പിക്കുന്ന ഏതൊരു വ്യക്തിയെയും വ്യവസ്ഥകൾ ലംഘിക്കുന്ന ജീവനക്കാരെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും ഒരു വർഷം വരെ തടവോ 1,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താനും നിയമം പോലീസിന് അധികാരം നൽകുന്നു. കോവിഡ് മഹാമാരിയുടെ ഘട്ടത്തിലും 2021 മെയിലും സർക്കാർ ആറുമാസത്തേക്ക് പണിമുടക്കുകൾ നിരോധിച്ചിരുന്നു.
മലയാളം ന്യൂസില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം

Latest News