Sorry, you need to enable JavaScript to visit this website.

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികളായി

തിരുവന്തപുരം - എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 19ന് ആരംഭിച്ച് 23ന് അവസാനിക്കും. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചക്ക് ശേഷം 2.00 മണി മുതല്‍ 3.45 വരെയുമാണ് പരീക്ഷാ സമയം. എസ്എസ്എല്‍സിയുടെ പൊതുപരീക്ഷ മാര്‍ച്ച് മാസം 4ന് ആരംഭിച്ച് മാര്‍ച്ച് മാസം 25ന് അവസാനിക്കും.

രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിച്ചിരുന്നു.ഈ പരീക്ഷകള്‍ ഫെബ്രുവരി 21 ന് അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ വര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് മാര്‍ച്ച് 26ന് അവസാനിക്കും

അതേസമയം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകളും 21ന് അവസാനിക്കുന്നത്. ഒന്നും രണ്ടു വര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് മാര്‍ച്ച് 26ന് അവസാനിക്കും.

ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ പൊതു പരീക്ഷ മാര്‍ച്ച് ഒന്നിന് ആരംഭിച്ചു മാര്‍ച്ച് 27ന് അവസാനിക്കും. ഈ പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ ഇന്നു തന്നെ പ്രസിദ്ധീകരിക്കും

 

Latest News