റിയാദില്‍ പൊടിക്കാറ്റും മഴയും ആലിപ്പഴ വര്‍ഷവും, വീണ്ടും കാലാവസ്ഥയില്‍ മാറ്റം

റിയാദ് - റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. വൈകുന്നേരം വരെ ചുടുള്ള കാലാവസ്ഥക്കിടെ പെട്ടെന്നായിരുന്നു കാറ്റും മഴയുമെത്തിയത്. തലസ്ഥാന നഗരി, ദര്‍ഇയ, താദിഖ്, ഹുറൈമലാ, റുമാഹ്, ദുര്‍മാ, മറാത്ത്, ശഖ്‌റാ എന്നിവിടങ്ങില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ച തൊട്ടുപിന്നാലെയാണ് മഴയെത്തിയത്. ശനിയാഴ്ച രാവിലെ വരെ മഴ തുടരുമെന്നാണ് കേന്ദ്രം പറയുന്നത്.
റിയാദിലെങ്ങും കനത്ത മഴയാണ് ലഭിച്ചത്. ഇടിമിന്നലിന്റെയും കനത്ത കാറ്റിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെയാണ് മഴ. ഇതോടെ പെട്ടെന്ന് താപനില കുറഞ്ഞു. ഹൈവേയില്‍ ട്രാഫിക് വിഭാഗത്തിന്റെയും സിവില്‍ ഡിഫന്‍സിന്റെയും സാന്നിധ്യമുണ്ട്.

Latest News